ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ തള്ളിച്ച തുടങ്ങും മുമ്പ് വ്യാപകമായുണ്ടായിരുന്നു ഫാമിലി ഫിസിഷ്യൻ സങ്കല്പം. ഏതു നാടിനുമുണ്ടാകും ഒരു കുടുംബ ഡോക്ടർ. ദശാബ്ദങ്ങൾക്കിടയിൽ മാറ്റങ്ങളേറെ വന്നപ്പോൾ, സൂപ്പർ സ്പെഷ്യാലിറ്റികളും പലതുമായതോടെ ആ പഴയ സങ്കല്പം പൊതുവെ മാഞ്ഞുപോയി. എന്നാൽ, ഇന്നിപ്പോഴും നന്മണ്ടയുടെ ശുശ്രൂഷകനായി ഡോ.പി.ഐ.മുഹമ്മദുണ്ട്. എല്ലാ അർത്ഥത്തിലും നാടിന്റെ സ്വന്തം കുടുംബ ഡോക്ടർ.
കോഴിക്കോട് നഗരത്തിൽ നിന്ന് കുറച്ച് അകലെയായുള്ള നന്മണ്ടയിലോ പരിസരപ്രദേശങ്ങളിലോ ആശുപത്രിയില്ലാത്ത കാലത്ത്, 1987-ലാണ് പി.ഐ. ഹോസ്പിറ്റലിന്റെ പിറവി. നന്മണ്ടയിലെ ആദ്യ ആതുരാലയം എന്ന ഖ്യാതി പി.ഐ ഹോസ്പിറ്റലിന് അവകാശപ്പെട്ടതാണ്. നാട്ടിൻപുറത്തെ സാധാരണക്കാർക്ക് ആധുനിക ചികിത്സ ലഭ്യമാക്കുന്ന ഈ സ്ഥാപനം മൂന്നര പതിറ്റാണ്ടിനോടടുക്കുന്ന പാരമ്പര്യത്തോടെ തലയുയർത്തി നിൽക്കുകയാണ്, ഒരു പ്രദേശത്തിന്റെയാകെ സാന്ത്വന കേന്ദ്രമായി. നന്മണ്ടയിലെ പി.ഐ ഹോസ്പിറ്റൽ. ഡോ.പി.ഐ.മുഹമ്മദിന്റെ കൈപ്പുണ്യത്തിന് നേർസാക്ഷ്യമായി പടരുകയായിരുന്നു ഈ സ്ഥാപനത്തിന്റെ സൽപേര്.
മലബാറിലെ ചികിത്സകരുടെ ചരിത്രത്തിൽ മുൻനിരയിൽ തന്നെയാണ് പി.ഐ.ഹോസ്പിറ്റലിന്റെ ചെയർമാനും ചീഫ് ഫിസിഷനുമായ ഡോ.പി.ഐ.മുഹമ്മദിന്റെ സ്ഥാനം. പുതിയ തലമുറയിലുള്ളവർക്കെന്ന പോലെ മുൻതലമുറക്കാർക്കും പ്രിയങ്കരനായ, അങ്ങേയറ്റം വിശ്വാസമുള്ള ഡോക്ടറാണ് ഇദ്ദേഹം.
ബിരുദവും കഴിഞ്ഞ് മെഡിസിന്
കോട്ടയ്ക്കൽ പുതുപ്പറമ്പിലെ സാധാരണ കർഷക കുടുംബത്തിലാണ് ഡോ.മുഹമ്മദിന്റെ ജനനം. പാലിശ്ശേരി ഇത്തിക്കൽ അഹമ്മദ് കുട്ടി - കുഞ്ഞിപാത്തുമ്മ ദമ്പതികളുടെ മകൻ.
വേങ്ങര ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കി. തിരുരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് മികച്ച വിജയത്തോടെ പ്രീഡിഗ്രി.
കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബിരുദ പഠനവും കഴിഞ്ഞാണ് 1979- ൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേരുന്നത്.
തുടക്കം കാരക്കുന്നത്ത്
ഹൗസ് സർജൻസി കഴിഞ്ഞ് 1985- ൽ പുറത്തിറങ്ങി വൈകാതെ തന്നെ കാരക്കുന്നത്ത് സ്വതന്ത്രമായി ക്ലിനിക്ക് തുറന്നു. ആത്മവിശ്വാസം തന്നെയായിരുന്നു കൈമുതൽ. പിന്നിട് 1987-ൽ നന്മണ്ടയിൽ പുതിയ ആശുപത്രിയ്ക്കും തുടക്കമിട്ടു. വെറും രണ്ട് ഡോക്ടർമാരുമായി തുടങ്ങിയ ആശുപത്രിയിൽ ഇപ്പോൾ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ന്യൂറോളജി, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഇ.എൻ.ടി, ദന്തചികിത്സ, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലായി പ്രഗത്ഭരായ പത്തിലേറെ വിദഗ്ദ്ധരുടെ സേവനം ലഭ്യമാണ്.
വൈകാതെ ഗൈനക്കോളജി വിഭാഗവും തീയേറ്റർ കോപ്ളക്സ്, എം.ആർ.ഐ സ്കാനിംഗ് എന്നിവയും തുടങ്ങാൻ പദ്ധതിയുണ്ട്.
സഹോദര
സ്ഥാപനങ്ങൾ
രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം
ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നുണ്ട് പി.ഐ. ഹോസ്പിറ്റലിൽ. ഫാർമസി, ലാബ് തുടങ്ങിയ അനുബന്ധ
സൗകര്യങ്ങളുമുണ്ട്. ഡോ.പി.ഐ മുഹമ്മദിന്റെ
നേതൃത്വത്തിൽ ഏകരൂലിലുമുണ്ട്
പി.ഐ ഹോസ്പിറ്റൽ. കുമാരസ്വാമിയിൽ
പി.ഐ പോളി ക്ലിനിക്കും.
വരുമാനത്തിന്റെ 10% പാവപ്പെട്ട രോഗികൾക്ക്
ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഡോ. മുഹമ്മദിന്റെ സാന്നിദ്ധ്യമുണ്ട്. സ്വന്തം വരുമാനത്തിന്റെ 10 ശതമാനം പാവപ്പെട്ട രോഗികൾക്കായി മാറ്റിവെക്കുകയാണ് അദ്ദേഹം. ആശുപത്രിയിലെത്തുന്ന നിർധന രോഗികൾക്ക് സൗജന്യചികിത്സയും നൽകുന്നു. നന്മണ്ട പഞ്ചായത്തുമായി ചേർന്നും ഐ.എം.എ തുടങ്ങിയവയുടെ സഹകരണത്തോടെയും സാധാരണക്കാർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്
കുടുംബം
കൊയിലാണ്ടി സ്വദേശി ഡോ.മുഹമ്മദിന്റെ മകൾ ബുഷ്റയാണ് ഭാര്യ. മകൻ ഷിബിൽ മുഹമ്മദ് മറൈൻ എൻജിനീയർ. അദ്ദേഹത്തിന്റെ ഭാര്യ ഡോ.എം.കെ.റുമീന ഡെന്റൽ സർജനാണ്. രണ്ടാമൻ ഡോ.ഫെബിൻ അഹമ്മദ് കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ ഒാർത്തോപീഡിക് സർജൻ. ഭാര്യ ഹിബ ഫെബിൻ കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ അഡ്മിനസ്ട്രഷൻ വിഭാഗത്തിലും