പന്തീരങ്കാവ്: കണ്ടെയ്ൻമെന്റ് സോണായ പന്തീരങ്കാവിൽ വൻ മോഷണം. ടൗണിലെ ലീ ഗാമ ട്രഡേഴ്സിലാണ് വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മോഷണം നടന്നത്. സ്ഥാപനത്തിൽ സ്ഥാപിച്ച സി.സി.ടി.വി അടക്കം രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പന്തീരങ്കാവ് പൊലീസും, ഡ്വോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ പാലക്കുറുമ്പ ഭഗവതി ക്ഷേത്രത്തിലും, കൊല്ലറക്കൽ ക്ഷേത്രത്തിലും മാത്തറയിലെ പത്തോളം കടകളിലും മോഷണം നടന്നിരുന്നു. മോഷ്ടാക്കളെല്ലാം അറസ്റ്റിലായിരുന്നു.