49 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ

18 പേർക്ക് രോഗമുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 49 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നവരാണ്. 18 പേർ രോഗമുക്തി നേടി.

ജില്ലയിൽ 176 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയിൽ കഴിയുന്നു.

ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവർ 454

രോഗമുക്തരായത് 269 പേർ. മരണം 1

നിലവിൽ ചികിൽസയിലുളളത് 184 പേർ


സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ:

ബത്തേരി വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട സമ്പർക്കത്തിലുള്ള ഏഴു പേർ- ബീനാച്ചി സ്വദേശികൾ (20 കാരനും 20 കാരിയും), ചെതലയം സ്വദേശി (3), അമ്പലവയൽ സ്വദേശികൾ (35, 27, 12, 4).

വാളാട് മരണാനന്തര വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് സമ്പർക്കത്തിലുള്ള 42 പേർ 40 തവിഞ്ഞാൽ വാളാട് സ്വദേശികളും ഒരു നല്ലൂർനാട് സ്വദേശി(30)യും മാനന്തവാടി പിലാക്കാവ് സ്വദേശി(12)യും. വാളാട് സമ്പർക്ക രോഗികളിൽ 24 പുരുഷന്മാരും 18 സ്ത്രീകളും.

പുറത്ത് നിന്ന് വന്നവർ:

ജൂലൈ 18 ന് ശ്രീനഗറിൽ നിന്നുവന്ന പൂതാടി സ്വദേശി (35), ജൂലൈ 11 ന് ബംഗളുരുവിൽ നിന്നുവന്ന പടിഞ്ഞാറത്തറ സ്വദേശി (28), ജൂൺ 29 ന് സൗദിയിൽ നിന്നു വന്ന കുപ്പാടിത്തറ സ്വദേശി (32), കർണാടകയിൽ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (40) എന്നിവരാണ് ഇന്നലെ പുറത്തുനിന്ന് വന്ന് പോസിറ്റീവായത്.

രോഗമുക്തി നേടിയവർ:

പൊഴുതന (32), മുണ്ടക്കുറ്റി (35, 38), മാനന്തവാടി (38, 30, 32, 20), മൂപ്പൈനാട് (7,1) തൊണ്ടർനാട് (65), പള്ളിക്കുന്ന് (30), വേലിയമ്പം (34), കമ്പളക്കാട് (15), ചെന്നലോട് (27), തൃക്കൈപ്പറ്റ (19, 16), പേരിയ (38), അരംപറ്റകുന്ന് (32) സ്വദേശികളായ 18 പേരാണ് രോഗമുക്തി നേടിയത്.

ഇന്നലെ നിരീക്ഷണത്തിലായത് 246 പേർ

360 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2697 പേർ

ആശുപത്രി നിരീക്ഷണത്തിൽ 166 പേർ

ഇതുവരെ പരിശോധനയ്ക്കയച്ചത് 14488 സാമ്പിൾ

ഫലം ലഭിച്ചത് 13477

13023 നെഗറ്റീവും 454 പോസിറ്റീവും