കുറ്റ്യാടി: മത തീവ്രവാദികൾക്ക് വേളം ഗ്രാമ പഞ്ചായത്ത് ഓഫീസ് വിട്ടുകൊടുത്ത ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഗ്രാമപഞ്ചായത്ത് ഓഫിസിന്ന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി മഹേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വേളം പഞ്ചായത്ത് പ്രസിഡന്റ് സി.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി സുധീർ രാജ്, വിജേഷ് തീക്കുനി, സി. രാജേഷ്, കെ. നോജൻ, സി.കെ മുരളീധരൻ എന്നിവർ സംസാരിച്ചു.