പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി. സ്‌കൂളിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് പഞ്ചായത്ത് തല പരിശീലനം നൽകി.

ആശയ അവതരണത്തിലെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഓൺലൈൻ പരിശീലനം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ലത്തീഫ് കരയത്തൊടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി. മിനി സന്ദേശം നൽകി. പഞ്ചായത്ത് അംഗം ആർ.കെ. രജീഷ് കുമാർ, ബി.ആർ.സി ബി.പി. സിനിത, പി ടി.എ പ്രസിഡന്റ് സന്തോഷ് സായി, ട്രെയിനർ ഹരീന്ദ്രൻ, ജി. ആശാ രജിത എന്നിവർ സംസാരിച്ചു. ഡയറ്റ് സീനിയർ ഫാക്കൽറ്റി കെ.പി. പുഷ്പ, ജില്ലാ റിസോഴ്‌സ് പേഴ്‌സൺ കെ. ബിജി എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി.കെ. സുരേന്ദ്രൻ സ്വാഗതവും കെ. ഷീന നന്ദിയും പറഞ്ഞു. എസ്.എസ്.കെ, കോഴിക്കോട് ഡയറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് കാല പഠന വിനിമയ തന്ത്രത്തിന്റെ ഭാഗമാണിത്. പേരാമ്പ്ര പഞ്ചായത്തിലെ പ്രധാനാദ്ധ്യാപകർ, ഒന്നാം ക്ലാസ് അദ്ധ്യാപകർ എന്നിവരും പരിശീലനത്തിൽ പങ്കെടുത്തു.