സമ്പർക്കം വഴി 43
ഉറവിടമറിയാതെ 7
കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിന്റെ സൂചനകളിൽ എങ്ങും ആശങ്ക. ജില്ലയിൽ ഇന്നലെ 67 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 688 ആയി ഉയർന്നു.
ഇന്നലെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 13 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 4. സമ്പർക്കം വഴിയുള്ള പോസിറ്റിവ് കേസുകൾ 43. ഉറവിടം വ്യക്തമല്ലാത്തത് 7 കേസുകളും.
ചികിത്സയിലുള്ളവരിൽ 149 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 155 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 173 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി യിലും 58 പേർ ഫറോക്ക് എഫ്.എൽ.ടി.സിയിലും 131 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലുമാണ്. 11 പേർ സ്വകാര്യ ആശുപത്രിയിലും 2 പേർ മലപ്പുറത്തും 5 പേർ കണ്ണൂരിലും, ഒരാൾ തിരുവനന്തപുരത്തും 2 പേർ എറണാകുളത്തും ഒരാൾ കാസർകോടും ചികിത്സയിലുണ്ട്.
നിരീക്ഷണത്തിൽ 765 പേർ കൂടി
പുതുതായി ഉൾപ്പെട്ട 765 പേരടക്കം ജില്ലയിൽ 11,170 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 77,246 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 257 പേർ ഉൾപ്പെടെ 868 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 457 പേർ മെഡിക്കൽ കോളേജിലും 134 പേർ കൊവിഡ് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലും 66 പേർ എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലും 77 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 134 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി യിലുമാണുള്ളത്. 47 പേർ ഇന്നലെ ഡിസ്ചാർജ്ജായി. 2,410 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 53,762 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 51,978 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 50,708 എണ്ണം നെഗറ്റീവാണ്. 1,784 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.
പോസിറ്റീവായവർ
വിദേശത്ത് നിന്ന് : ഓമശ്ശേരി സ്വദേശി (56), എടച്ചേരി സ്വദേശികൾ - 2 (34,38), കാവിലുംപാറ സ്വദേശി (35), കൊടുവളളി സ്വദേശികൾ - 2 (34,48), കൂരാച്ചുണ്ട് സ്വദേശികൾ - 5 (49,39,39,33), സ്ത്രീ (63), നാദാപുരം സ്വദേശി - 1 (27), പുറമേരി സ്വദേശി - 1 (38).
ഇതരസംസ്ഥാനങ്ങളിൽ നിന്ന് : കോഴിക്കോട് കോർപ്പറേഷൻ - തമിഴ്നാട്ടുകാരനായ തൊഴിലാളി (21), അരീക്കാട് സ്വദേശി (32), നാദാപുരം സ്വദേശിനി (33), വടകര സ്വദേശി (45).
സമ്പർക്കം മുഖേന
കോഴിക്കോട് കോർപ്പറേഷൻ (ആരോഗ്യപ്രവർത്തക കോഴിക്കോട് മെഡിക്കൽ കോളേജ്) - 1,
ചാത്തമംഗലം 2, ഒളവണ്ണ 4, ചെക്യാട് 6, ചോറോട് 7, എടച്ചേരി 4, കൊയിലാണ്ടി 1, കുന്നുമ്മൽ 1, ഒഞ്ചിയം 1, തൂണേരി 1, വടകര 3, രാമനാട്ടുകര 1, പെരുമണ്ണ 1.
ഉറവിടം വ്യക്തമല്ലാതെ
ചോറോട് സ്വദേശി (67), കായക്കൊടി സ്വദേശി (26), കൊടുവളളി സ്വദേശി (53), മുക്കം സ്വദേശിനി (40), നാദാപുരം സ്വദേശി (40), ചെറുവണ്ണൂർ സ്വദേശി (43), മേപ്പയ്യൂർ സ്വദേശി (64).
രോഗമുക്തർ
1 ) നാദാപുരം സ്വദേശിനി (34), 2) ഉണ്ണികുളം സ്വദേശിനി (44) 3 & 4) കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ - 2 (65,52), 5) ഒളവണ്ണ സ്വദേശി (40), 6, 7, 8 & 9 : തൂണേരി പുരുഷന്മാർ - 4 (36,50,60), സ്ത്രീ - 1 (28), 10) വടകരയിലെ ആൺകുട്ടി (11), 11). മണിയൂർ സ്വദേശി (57), 12) കുന്ദമംഗലം സ്വദേശി (30), 13) നാദാപുരത്തെ ആൺകുട്ടി (5).