മുക്കം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വരുമാനം നിലച്ച ഉന്തുവണ്ടി കച്ചവടക്കാർക്ക് കാരശ്ശേരി സഹകരണ ബാങ്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുക്കം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ചന്ദ്രൻ കപ്പ്യേടത്ത്, നിഷാബ് മുല്ലോളി, എൻ.പി. ഷംസുദ്ദീൻ, ജുനൈദ് പാണ്ടികശാല,കണ്ടൻ പട്ടർചോല, എം. ധനീഷ്, ഡെന്നി ആന്റണി എന്നിവർ സംബന്ധിച്ചു.