തിരുവമ്പാടി: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന വിദേശമദ്യം പൊലീസ് പിടികൂടി. കക്കാടംപൊയിൽ പൂവേലിൽ ജോൺസനാണ് എട്ടു കുപ്പി മദ്യവുമായി തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. മുക്കത്തെ സ്വകാര്യബാറിൽ നിന്നും ഏജന്റുമാരിലൂടെ ശേഖരിക്കുന്ന മദ്യം മലയോരത്തെ വിവിധ ഭാഗങ്ങളിൽ ഇരട്ടിയിലധികം വില ഈടാക്കിയാണ് വിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നിർദേശ പ്രകാരം എസ്.ഐ. കെ. മധു, സിവിൽ പൊലീസ് ഓഫീസർമാരായ അനീസ്, സെബാസ്റ്റ്യൻ തോമസ്, മുനീർ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.