മാനന്തവാടി: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ ലോറിയിൽ കൊണ്ടുപോയതിന് പൊലീസ് കേസേടുത്തു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ നിന്ന് കർണ്ണാടകയിലേക്ക് മീൻപിടിത്ത തൊഴിലാളികളെ മാനദണ്ഡങ്ങൾ പാലിക്കാതെ ലോറിയിൽ കൊണ്ടുപോവുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ കൊല്ലം ചന്ദനതോട് സ്വദേശി മുഹമ്മദ് ഷെഫീഖിനെതിരെ മാനന്തവാടി പൊലിസ് എപ്പിഡമിക് ഓർഡിനൻസ് പ്രകാരം കേസെടുത്ത് പിഴ ഈടാക്കി. കൊവിഡ് പരിശോധന നടത്തിയതിന്റ് രേഖകൾ വാഹനത്തിൽ ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.