വടകര: അഴിയൂർ പഞ്ചായത്തിലെ ചുങ്കം, മാഹി റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലെ 200 ഓട്ടോ തൊഴിലാളികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ ഉദ്ഘാടനം ചെയ്തു. മരുന്ന് ഉപയോഗിക്കേണ്ടവിധം ഹോമിയോ ഡോക്ടർ ഷംന വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, തൊഴിലാളി നേതാക്കളായ കെ.വി പ്രകാശൻ, വി.കെ നിസാർ, സി.വി റിഷാദ്, കെ.പി ഫൈസൽ, നൗഷാദ്, എന്നിവർ പങ്കെടുത്തു. വൈകാതെ മറ്റ് പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവർമാർക്കും മരുന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു.