കോഴിക്കോട്: യൂത്ത് ലീഗ് ദിനമായ ജൂലായ് 30 ന് ഭാഷാസമര അനുസ്മരണത്തിന്റെ ഭാഗമായി ശാഖതലത്തിൽ അണുനശീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പറഞ്ഞു.

കൊവിഡ് സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്ന ഗുരുതരമായ സാഹചര്യം പരിഗണിച്ചാണ് ഈ യജ്ഞത്തിന് യൂത്ത് ലീഗ് സംസ്ഥാനവ്യാപകമായി നേതൃത്വം നൽകുന്നത്. സ്വന്തം വീടും, അയൽപക്കവും, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ അണുനശീകരണത്തിന് വിധേയമാക്കും. ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ഓരോ പ്രദേശത്തും പ്രവൃത്തി നടപ്പിലാക്കുക. ഫോഗിംഗ് നടത്താനുള്ള യന്ത്രങ്ങൾ വാടക്കയ്ക്കെടുത്തും വിലയ്ക്ക് വാങ്ങിയുമാണ് അണുനശീകരണ യജ്ഞം നടത്തുക.