കോഴിക്കോട്.: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങുടെ ഭാഗമായി കൊടുവള്ളി മുനിസിപ്പാറ്റിയിലെ 5 വാർഡുകളും ചാത്തമംഗലം പഞ്ചായത്തിലെ 4 വാർഡുകളും മുക്കം മുനിസിപ്പാലിറ്റിയിലെ ഒരു വാർഡും ഒഞ്ചിയം പഞ്ചായത്ത് പൂർണമായും ചേറോട് പഞ്ചായത്തിലെ 4 വാർഡും കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു
കൊടുവള്ളി മുൻസിപാലിറ്റി: ചുണ്ടുപുറം (15), മോഡേൺ ബസാർ (25), കൊടുവള്ളി ഈസ്റ്റ് (28), കൊടുവള്ളി നോർത്ത് (29), കൊടുവള്ളി വെസ്‌റ്റ് (30).
ചാത്തമംഗലം പഞ്ചായത്ത്: മുട്ടയം (3), ഈസ്റ്റ് മലയമ്മ (4), കട്ടാങ്ങൽ (5), കോഴിമണ്ണ (18).
മുക്കം മുനിസിപ്പാലിറ്റി: കണക്കുപറമ്പ് (18).
ചേറോട് പഞ്ചായത്ത്: വള്ളിക്കാട് (4), ചേറോട് ഈസ്റ്റ് (10), പാഞ്ചേരിക്കാട് (12), മുട്ടുങ്ങൽ (20).