ബാലുശ്ശേരി: മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പട്ടം താണുപിള്ളയുടെ അമ്പതാമത് അനുസ്മരണം കേരള വിദ്യാർത്ഥി ജനത ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഓൺലൈൻ വഴി നടത്തിയ അനുസ്മരണം കിസാൻ ജനത കോഴിക്കോട് ജില്ല പ്രസിഡന്റ്‌ ഉണ്ണി മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പ്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ റിഥ്വിക്, അൻഷത്, അക്ഷയ് രാജ് നടുവണ്ണൂർ എന്നിവർ സംസാരിച്ചു.