കോഴിക്കോട്: ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ മുസ്ലിം നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലെ തിരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പുതിയ നിർദ്ദേശങ്ങൾ ഇറക്കി.

പെരുന്നാൾ നിസ്‌കാരത്തിന് എത്തുന്നവർ ആറടി അകലം പാലിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണം. മൃഗബലിയ്ക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കരുത്. ചടങ്ങുകൾ അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തെയും മുൻകൂട്ടി അറിയിച്ചിരിക്കണം. കണ്ടെയ്‌മെന്റ് സോണായി പ്രഖാപിച്ച ഇടങ്ങളിൽ ഈ ഉത്തരവ് ബാധകമല്ല.