ഓമശേരി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഓമശ്ശേരി ശാന്തി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആശുപത്രിയിൽ സർജറിക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരികരിച്ചതുമായി ബന്ധപ്പെട്ടാണ് വ്യാജ ശബ്ദ സന്ദേശം പ്രചരിച്ചത്. ശസ്ത്രകിയക്ക് മുമ്പായി കൊവിഡ് ടെസ്റ്റ് ചെയ്ത ഒരു രോഗിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ കൊവിഡ് കെയർ സെന്ററിലേക്ക് അയച്ചു. ആശുപത്രിയിൽ ചികിത്സയ്ക്കായി വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാങ്കേതിക പ്രവർത്തകർക്കും ആവശ്യമായ എല്ലാ മുൻകരുതലുകളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറഞ്ഞു.