കോഴിക്കോട്: ഒരാഴ്ച മുമ്പ് മോഷണം പോയ സ്വർണ്ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി കളരാന്തിരി ചെന്നനംപുറം മൊയ്തീൻ കുട്ടിയുടെ വീട്ടിൽ നിന്നും ബുധനാഴ്ചയാണ് 5 പവൻ സ്വർണാഭരണം മോഷ്ടിച്ചത്. വീട്ടിനകത്തെ തട്ടിൽ അഴിച്ചു വെച്ചതായിരുന്നു ആഭരണം. വീട്ടുകാർ സ്വന്തമായി അന്വേഷണം നടത്തി. എന്നാൽ സംശയിക്കുന്നയാൾ കുറ്റം സമ്മതിക്കാതിരുന്നതിനെ തുടർന്ന് കൊടുവള്ളി പൊലീസിൽ പരാതി നൽകി. സംശയമുള്ളയാളെ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. അതിനിടയിലാണ് ഇന്നലെ പുലർച്ചെ വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ വീടിന്റെ മുൻവശത്ത് സ്വർണാഭണം കാണുന്നത്.