കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ കീഴിലുള്ള ഓൺലൈൻ പഠന കേന്ദ്രത്തിലേക്ക് ഇ.കെ. വിജയൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ടി.വിയും ഡിഷ് കണക്ഷനും അനുവദിച്ചു. എ.ഇ.ഒ. നിർദ്ദേശിച്ച പതിനാല് കേന്ദ്രത്തിലേക്ക് സൗകര്യം ഒരുക്കാൻ 1.80 ലക്ഷം രൂപയാണ് ചെലവ് വന്നത്. മലയോരത്ത് മൊബൈൽ സിഗ്നൽ ദുർബലമായതോടെ പഠനത്തിന് തടസം നേരിട്ടിരുന്നു. കേബിൾ കണക്ഷൻ മേഖലയിൽ എത്താത്തതും ഡി.ടി.എച്ച് കണക്ഷൻ എടുക്കാൻ കാരണമായി.