കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് 197 പേരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ മുഴുവൻ പേരും നെഗറ്റീവ്. കഴിഞ്ഞയാഴ്ച പഞ്ചായത്തിലെ വേട്ടോറേമ്മലിലെ മത്സ്യബൂത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിതീകരിച്ചിരുന്നു. തുടർന്നുള്ള ആന്റിജൻ ടെസ്റ്റിലാണ് ആശ്വാസമുള്ള റിസൾട്ട് കിട്ടിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം സതിയും വൈസ് പ്രസിഡന്റ് സി.പി. ബാബുരാജും പറഞ്ഞു.