covid
കൊവിഡ്

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 59 പേർക്കും വൈറസ് ബാധ സമ്പർക്കത്തിലൂടെയാണ്. ഉറവിടം വ്യക്തമല്ലാത്ത മൂന്നു പോസിറ്റിവ് കേസുകളുമുണ്ട്.

ഇപ്പോൾ രോഗബാധിതരായി 728 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 179 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 133 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ എഫ്.എൽ.ടി.സി യിലും 98 പേർ കോഴിക്കോട് എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലും 106 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലും 188 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലുമാണ്. 12 പേർ രണ്ട് സ്വകാര്യ ആശുപത്രികളിലായുണ്ട്. ഒരാൾ മലപ്പുറത്തും 5 പേർ കണ്ണൂരിലും ഒരാൾ തിരുവനന്തപുരത്തും 4 പേർ എറണാകുളത്തും ഒരാൾ കാസർകോടും ചികിത്സയിലാണ്.

 പോസിറ്റിവായവർ

വിദേശത്ത് നിന്ന് എത്തിയവർ - 2

വടകര സ്വദേശി (48)

ഉണ്ണികുളം സ്വദേശിനി (52)

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 3

കോഴിക്കോട് കോർപ്പറേഷൻ -2 പുതിയറ സ്വദേശിനി (68), ഒഡിഷയിൽ നിന്നുള്ള തൊഴിലാളി (22)

പയ്യോളി സ്വദേശി (34)

ഉറവിടം വ്യക്തമല്ലാത്ത കേസുകൾ

ചോറോട് സ്വദേശി (54)

കോഴിക്കോട് കോർപ്പറേഷൻ മലാപ്പറമ്പ് സ്വദേശി (55)

ചേളന്നൂർ സ്വദേശി (21)

സമ്പർക്കം വഴി

കോഴിക്കോട് കോർപ്പറേഷൻ - 13 ( രണ്ട് സ്വകാര്യ ആശുപത്രികളിലെ 9 ആരോഗ്യപ്രവർത്തകരുൾപ്പെടെ)

നാദാപുരം - 1

വേളം - 4

ചോറോട് - 4

പയ്യോളി - 1

കൊയിലാണ്ടി - 1

മുക്കം - 1

ഒഞ്ചിയം - 4

ഫറോക്ക് - 1

കുറ്റ്യാടി - 1

വില്ല്യാപ്പള്ളി - 1

തിരുവള്ളൂർ - 9

പുതുപ്പാടി - 2

കുന്ദമംഗലം - 1

ഒളവണ്ണ - 11

വാണിമേൽ - 1

രാമനാട്ടുകര - 1

ചേളന്നൂർ - 1

വടകര - 1