കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പതിനൊന്നാം ക്ലാസ്സിൽ സയൻസ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്കും അപേക്ഷിക്കാം. അപേക്ഷ ഓൺലൈൻ ആയി സ്കൂൾ വെബ്സൈറ്റിലൂടെയോ ( https://nolcalicut.kvs.ac.in) അതല്ലെങ്കിൽ ബ്ലോഗ് വഴിയോ (https://admissionkv1calicut Wordpress.com/ ) ആഗസ്റ്റ് 3 നു മുമ്പു് സമർപ്പിക്കണം.