ummer
രാമനാട്ടുകര ഡിവിഷൻ 20 കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർപാണ്ടികശാല വിതരണം ചെയ്യുന്നു

രാമനാട്ടുകര: കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രയാസമനുഭവിക്കുന്ന രാമനാട്ടുകര ഡിവിഷൻ 20 ലെ കുടുംബങ്ങൾക്ക് മുസ്ലിംലീഗ്, യൂത്ത്‌ലീഗ്, ജിദ്ദ യു.എ.ഇ കമ്മിറ്റികൾ പെരുന്നാൾ കിറ്റ് നൽകി. ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പാലക്കൽ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. മേഖല ചെയർമാൻ പാച്ചിരി സൈതലവി, മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് കുന്നത്തൂർ അസീസ്, ഡിവിഷൻ ജനറൽ സെക്രട്ടറി ഫൈസൽ കളത്തിങ്ങൽ, കെ.ടി ഉമ്മർക്കോയ, യൂത്ത് ലീഗ് പ്രസിഡന്റ് റഹീസ് പാലക്കൽ, ഷംസീർ പള്ളിക്കര, പി.ടി നൗഷാദ്, കെ.ടി അസ്ലം, ഷഫാഫ് കോറാണത്ത്, അൻഫാസ് സംസാരിച്ചു.