കോഴിക്കോട്: മുഹമ്മദ് റാഫിയുടെ നാൽപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സംഗീത കലാകാരന്മാർക്ക് സഹായം നൽകി. കോഴിക്കോട് നഗരത്തിലെ വ്യത്യസ്തങ്ങളായ ഉപകരണ വാദ്യങ്ങൾ കൈകാര്യം ചെയ്തിരുന്ന വിവിധ ഓർക്കസ്ട്ര ഗ്രൂപ്പിലെ നാൽപത് പേർക്കാണ് വീട്ടിലെത്തി ഭക്ഷ്യ കിറ്റ് നൽകിയത്. നാല് മാസമായി ഇവർക്ക് തൊഴിലില്ലായിരുന്നു. മുഹമ്മദ് റാഫി ഫൗണ്ടേഷൻ പ്രസിഡന്റ് ടി.പി.എം. ഹാഷിർ അലി, സെക്രട്ടറി പി.ടി. മുസ്തഫ, ട്രഷറർ ഷംസുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ കെ. സുബൈർ, ശാന്തകുമാർ, പി. പ്രകാശ്, മുർഷിദ്, പി. മുഹമ്മദ് റഫി എന്നിവർ നേതൃത്വം നൽകി.