കൽപ്പറ്റ: കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച എടവക, വെള്ളമുണ്ട, തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകൾ, മാനന്തവാടി മുനിസിപാലിറ്റി എന്നിവിടങ്ങളിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പരിധികളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
1. അടിയന്തിര ചികിത്സാ ആവശ്യങ്ങൾക്കെല്ലാതെ യാത്രകൾ അനുവദിക്കില്ല
2. അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. പൊലിസ് ഈ സത്യവാങ്മൂലം പരിശോധിച്ച് നിജസ്ഥിതി അന്വേഷിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയെടുക്കും
3. കണ്ടയിൻമെന്റ് സോണുകളിൽ കഴിയുന്നവർ പരമാവധിഹോം ഡെലിവറി സംവിധാനങ്ങൾ ഉപയോഗിക്കണം. സാഫല്യം സുരക്ഷാഹോം ഡെലിവറി (9497935255), സാഫല്യം ടെലിമെഡിസിൻ (9497934708) എന്നിവയിൽ വിളിച്ച് അവശ്യ സാധങ്ങളും മരുന്നും വാങ്ങാം.
4. അടിയന്തിര വൈദ്യസഹായത്തിനും, അവശ്യ സാധനങ്ങൾ ഏറ്റവും അടുത്ത കടകളിൽനിന്ന് വാങ്ങുന്നതിനും മാത്രമെ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളു.
5. അവശ്യവസ്തുക്കളുടെ ചരക്കുനിക്കം അനുവദിക്കും
6. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധമുള്ള സർക്കാർ ഓഫീസുകളും അവശ്യസേവനം നൽകുന്ന മറ്റ് സർക്കാർ ഓഫീസുകൾക്കും മാത്രമെ പ്രവർത്തനാനുമതിയുള്ളു
7. റേഷൻ കടകൾ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 3 വരെ പ്രവർത്തിക്കാം. ചരക്ക് ഇറക്കുന്നതിന് സമയ നിയന്ത്രണം ബാധകമല്ല
8. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കാം
9. പെട്രോൾപമ്പുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ
10. ബാങ്കുകൾ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
11. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടിനിൽക്കരുത്
13. വീടുകൾ കയറിയുള്ള കച്ചവടം നിരോധിച്ചു
14. വ്യപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും സന്ദർശക രജിസ്റ്റർ സൂക്ഷിക്കണം
തവിഞ്ഞാലിൽ മെഡിക്കൽഷോപ്പുകൾ ഒഴികെ മറ്റൊരു സ്ഥാപനവും തുറന്ന്പ്രവർത്തിക്കുവാൻപാടില്ല
ബ്ലോക്കിംഗ് പോയിന്റുകൾ: പേരിയ, ബോയ്സ് ടൗൺ, മട്ടിലയം, നാലാം മൈൽ, അഞ്ചാം മൈൽ, പുതുശ്ശേരികടവ്, വാരമ്പറ്റ.
ഈ റോഡുകൾ അടയ്ക്കും:
തൃശ്ശിലേരി - പിലാക്കാവ് - മാനന്തവാടിറോഡ്, തൃശ്ശിലേരി - മാനന്തവാടി റോഡ്, മേലെ 54- കോയിലേരിറോഡ്, ചങ്ങല ഗെയിറ്റ് - പയ്യമ്പള്ളി-കൊഴിലേരി റോഡ്, പാൽവെളിച്ചം - പയ്യമ്പള്ളി -കൊയിലേരിറോഡ്, കുണ്ടല- കുരിശിങ്കൽ- മാനന്തവാടി റോഡ്, പീച്ചംകോട് - അമ്പേദ്ക്കർ റോഡ്, 7/4 -കല്ലോടിറോഡ്, 8/4 - കല്ലോടിറോഡ്, പത്താം മൈൽ - തേറ്റമല റോഡ്, പടിഞ്ഞാറത്തറ - തരുവണറോഡ്,പന്തിപൊയിൽ -8/4.