മുക്കം: കേന്ദ്ര റോഡ് ഫണ്ടിൽ നിന്നുള്ള 14 കോടി രൂപ ഉപയോഗിച്ച് നവീകരിച്ച അഗസ്ത്യൻമുഴി -കുന്ദമംഗലം റോഡ് വീണ്ടും തകർന്നു. മാമ്പറ്റയിൽ നിന്ന് ഒരു കിലോ മീറ്ററിനകത്തെ മണാശ്ശേരി സ്കൂളിനടുത്താണ് റോഡ് പൊട്ടിപൊളിഞ്ഞത്. പരാതി ഉയർന്നതോടെ ഇന്നലെ വൈകീട്ട് കരാറുകാരൻ ജോലിക്കാരെ വിട്ട് കുഴികൾ അടപ്പിച്ചു. മൂന്നു മാസം മുൻപ് മാമ്പറ്റയിൽ നവീകരണം നടക്കുന്നതിനിടെ റോഡ് തകർന്നത് പരാതിയ്ക്കിടയാക്കിയിരുന്നു.