കോഴിക്കോട്: ബേപ്പൂർ മുരളീധര പണിക്കരുടെ നാല്പതാമത് കൃതിയായ 'എൻകൗണ്ടർ' കുറ്റാന്വേഷണ നോവൽ പ്രകാശനം ചെയ്തു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഫേസ് ബുക്ക് ലൈവിലൂടെയാണ് പ്രകാശനം നിർവഹിച്ചത്.
മെഡിക്കൽ വിദ്യാർത്ഥിയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അനുഭവങ്ങളിലൂടെയാണ് നോവലിന്റെ യാത്ര. പിങ്ക് ബുക്സാണ് പ്രസാധകർ.