കുന്ദമംഗലം: ലയൺസ് ക്ളബിന്റെ പുതിയ ഭാരവാഹികളെ ഓൺലൈൻ മീറ്റിംഗിലൂടെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രസിഡന്റ് പി.എൻ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ. സതീഷ് കുമാർ സ്വാഗതം പറഞ്ഞു. കെ. സുധീർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ലയൺസ് ക്ളബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ എ.ജെ. മാത്യു പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിസ്ട്രിക്ട് ഗവർണർ ഒ.വി. സനൽ പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. സെനോൺ ചക്കിയാട്ട്, പി.എസ്. സൂരജ്, എം. ഉണ്ണികൃഷ്ണൻ, യാനിജ്, വിശ്വനാഥക്കുറുപ്പ്, സി. വികാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലതാ വിശ്വനാഥക്കുറുപ്പ് (പ്രസിഡന്റ്), പ്രമീള ഡി. നായർ(സെക്രട്ടറി), ലിജി സതീഷ് (ട്രഷറർ).