ചേളന്നൂർ: തെരുവോരങ്ങളിൽ മത്സ്യവിൽപ്പന കർശനമായി നിരോധിച്ചിട്ടും ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് ഉൾപ്പെടെയുള്ള ബസാറുകളിൽ സാമൂഹിക അകലം പാലിക്കാതെ വിൽപ്പന തുടരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും നിർദ്ദേശം ലംഘിച്ചാണിത്. പതിനേഴാം വാർഡിലെ രണ്ട് ബസാറുകളായ ഏഴേ ആറ് എട്ടേ രണ്ട് ബസാറിൽ മാത്രമാണ് നിയമം നടപ്പാക്കുന്നതെന്ന് ഒരുവിഭാഗം വ്യാപാരികൾ ആരോപിക്കുന്നു. രാവിലെ ചില കടകളിൽ നിരോധിത പുകയില വിൽപ്പന നടത്തുന്നതായും പൊലിസ് നടപടിയെടുക്കുന്നില്ലെന്നും ഇവർ പറയുന്നു.