മുക്കം: കൊടിയത്തൂർ ബാങ്കിന് പിന്നാലെ കാരശ്ശേരി ബാങ്കും സർക്കാരിന്റെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. കൂടാംപൊയിൽ അബ്ദുറഹിമാന് പെൻഷൻ നൽകി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. രണ്ടുമാസത്തെ പെൻഷനാണ് കലക്ഷൻ ഏജന്റുമാർ വിതരണം നടത്തുന്നത്. ജനറൽ മാനേജർ എം. ധനീഷ്, എ.പി. അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.