കൊളത്തറ: കോർപ്പറേഷൻ കൊളത്തറ ചുങ്കം റോഡിൽ എം.കെ 106 പോസ്റ്റിൽ തെരുവുവിളക്ക് അണഞ്ഞ് പതിനഞ്ച് വർഷമാകുന്നു. കൗൺസിലർ കെ.എസ്.ഇ.ബിയ്ക്ക് നൽകിയ പരാതിയ്ക്ക് പുറമേ പുലരി റസിഡന്റ് അസോസിയേഷനും ഡിവിഷൻ എക്‌സിക്യുട്ടിവ് എൻജിനിയർക്കും അസി. എക്സിക്യുട്ടിവ് എൻജിനിയർക്കും പരാതി നൽകി. പക്ഷെ ഇതുവരെയായിട്ടും നടപടി ഉണ്ടായില്ല. കോർപ്പറേഷൻ സെക്രട്ടറി അനുമതി പത്രം നൽകാത്തതാണ് പ്രതിസന്ധിയാകുന്നത്.