sys
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്കുള്ള വീൽചെയർ നോഡൽ ഓഫിസർ ഡോ. മനുലാലിന് കൈമാറുന്നു

കുറ്റിക്കാട്ടൂർ: പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ തുടങ്ങുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് അവശ്യ വസ്തുക്കൾ നൽകി എസ്.വൈ.എസ് സാന്ത്വനം. പെരുവയൽ സർക്കിൾ കമ്മിറ്റിയാണ് വീൽചെയർ, മൊബൈൽ ഫോൺ, മഗ്ഗ് തുടങ്ങിയ അവശ്യ വസ്തുക്കൾ നൽകിയത്. സി.എഫ്.എൽ.ടി.സി നോഡൽ ഓഫീസർ ഡോ. മനുലാലിന് ഉപകരണങ്ങൾ കൈമാറി. സർക്കിൾ സെക്രട്ടറി സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ,​ സാന്ത്വനം സെക്രട്ടറി നൗഫീർ,​ കബീർ,​ ഉബൈദ്,​ മുഖ്താർ തുടങ്ങിയർ സംബന്ധിച്ചു.