രാമനാട്ടുകര: എയർപോർട്ട് റോഡിൽ പുളിഞ്ചോട്ടിൽ മിനി സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. മങ്ങാടം തൊടി മസ്ജിദ്ദിനു സമീപം ചെറുകാവ് അമ്പായത്തിങ്ങൽ കുഞ്ഞിമരക്കാരുടെ എസ്.എം സൂപ്പർ മാർക്കറ്റിലാണ് ഇന്നലെ രാത്രി എട്ടേകാലോടെ തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ദിനേശ് കുമാർ, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ എസ്.പി.സുജിത്ത്, സി. ശരത്, വി.കെ.ബിനീഷ്, അശ്വിൻ ഗോവിന്ദ്, എ.ബി.രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.