കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ കീം പരീക്ഷ എഴുതിയവരിൽ മറ്റൊരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മണിയൂർ സ്വദേശിനിക്കാണ് രോഗബാധ. ഇതേ സെന്ററിൽ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിക്കും ഒപ്പമെത്തിയിരുന്ന അമ്മാമനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.