സോളാർ പാനലോ? അതൊക്കെ തലവേദനയുണ്ടാക്കുന്ന ഏർപ്പാടല്ലേ.. ബില്ലടച്ചാൽ കെ.എസ്.ഇ.ബി കൃത്യമായി വൈദ്യുതി തരും. ഇൻവെർട്ടർ കൂടി വച്ചാൽ ഇരുട്ടിലിരിക്കുകയേ വേണ്ട'' - ഇതാണ് സാധാരണ മലയാളിയുടെ വിചാരം. എന്നാൽ നിരക്ക് അടിക്കടി കൂടുകയും പവർക്കട്ട് പതിവാകുകയും ചെയ്യുമ്പോഴാണ് അയ്യടാ... എന്നാകുന്നത്. ഇത്തരം മുൻവിധികളെ പൊളിച്ചെഴുതി വീടുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും മിതമായ നിരക്കിൽ സൗരോർജ്ജ വൈദ്യുതി എത്തിച്ച് വിപണിയിൽ ഒന്നാമനാവുകയാണ് ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസ്. 2014ൽ ആനന്ദകുമാർ ടി.എമ്മിന്റെ നേതൃത്വത്തിൽ പാറോപ്പടിയിൽ തുടങ്ങിയ ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും ഓൺ-ഗ്രിഡ് സൗരോർജ്ജം നൽകുന്നതിൽ മുന്നിലാണ്. മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുകയും ചെയ്യുന്നു.
ഐ.ടിയിൽ നിന്ന് സോളാറിലേക്ക്
പാരമ്പര്യമായി തടി കച്ചവടക്കാരനായ ജയദേവന്റെയും പത്മിനിയുടെയും എട്ട് മക്കളിൽ മൂത്തയാളാണ് ആനന്ദകുമാർ. കോഴിക്കോട് നിന്ന് തിരുപ്പൂരിലെക്ക് കുടിയേറിയതാണ് ആനന്ദ് കുമാറിന്റെ മാതാപിതാക്കൾ . തിരുപ്പൂരിലെ പഠനത്തിനു ശേഷം 1976ൽ തിരുവനന്തപുരം വെള്ളയമ്പലത്തെ കെൽട്രോണിൽ ഡിസൈൻ എൻജിനിയറായി ജോലിയിൽ കയറി. പിന്നീട് ലിബിയയിൽ മെയിന്റനൻസ് എൻജിനിയറായി 4 വർഷം. 1990 ൽ സൗദിയിൽ പോയി. ഇതിനിടെ അസുഖ ബാധിതനായി 2014 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടുകളിൽ ചെയ്യാൻ കഴിയുന്ന സുരക്ഷിതമായ വൈദ്യുതി ഉത്പ്പാദന രീതിയായ സോളാറിനെ കുറിച്ച് ചിന്തിക്കുന്നതും പാറോപ്പടിയിൽ ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസ് തുടങ്ങിയതും. തുടക്കത്തിൽ ഐ.ടി കഫെ ആയിരുന്ന ഫ്യൂച്ചേർസ് വൈകാതെ സോളാർ കമ്പനിയായി വളർന്നു. തുടക്കം മുതൽ സോളാർ കൺസൾട്ടന്റ് ഹെഡായി പിതൃസഹോദരന്റെ മകൻ പി. ഷാജി യും ഒപ്പമുണ്ടായിരുന്നു.
ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസ്
മിതമായ നിരക്കിൽ ഉയർന്ന ഗുണനിലവാരമുളള സോളാർ വൈദ്യുതി വിതരണം ചെയ്യുന്നതിൽ ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസ് മുൻപന്തിയിലാണ്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഗുണമേന്മയേറിയ പാനലുകളും ഇൻവെർട്ടറുമാണ് ഉപയോഗിക്കുന്നത്. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളിലെ 40 തോളം വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിച്ചു കഴിഞ്ഞു. കണ്ണൂർ, എറണാകുളം ജില്ലകളിലും തമിഴ്നാട്ടിലും ഫ്യൂച്ചേർസ് സോളാറെത്തിയിട്ടുണ്ട്. സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന സൗരോർജ്ജ സാങ്കേതികവിദ്യ ഏവർക്കും ലഭ്യമാക്കുകയാണ് ഫ്യൂച്ചേർസ് സോളാർ ആൻഡ് ലൈറ്റിംഗ് സൊല്യൂഷൻസിന്റെ ലക്ഷ്യം.
കരുത്തേകി കുടുംബവും
കെ.എസ്.ഇ.ബിയുംആനന്ദകുമാറിന്റെ സോളാർ സംരംഭത്തിന് കരുത്തുനൽകുന്നത് കുടുംബമാണ്. ഭാര്യ ലത എം.ബിയും മക്കളായ വിജയ്, ദിവ്യ, സിന്ധ്യ എന്നിവർ പൂർണ പിന്തുണയുമായി ഇദ്ദേഹത്തിന്റെ കൂടെയുണ്ട്. മിച്ചം വരുന്ന വൈദ്യുതി വാങ്ങുന്നതിൽ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സഹകരണം വിലമതിക്കേണ്ടതാണെന്ന് ആനന്ദകുമാർ പറയുന്നു. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 8000 യൂണിറ്റ് വൈദ്യുതിയിൽ 5000 യൂണിറ്റ്
കെ.എസ്.ഇ.ബിക്ക് നൽകുകയും ബാക്കി വരുന്ന 3000 യൂണിറ്റ് ഉപയോഗിക്കുകയും ചെയ്യുന്നു