2 പേർക്ക് സമ്പർക്കത്തിലൂടെ
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 പേർ രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ വേലിയമ്പം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതിൽ 295 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 204 പേരാണ് ചികിൽസയിലുളളത്. ഇതിൽ ജില്ലയിൽ 196 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയിൽ കഴിയുന്നു.
രോഗമുക്തി നേടിയവർ:
പടിഞ്ഞാറത്തറ സ്വദേശികൾ (56,27,29 വയസുകാർ), തൃശ്ശിലേരി സ്വദേശിനി(40), മുളളൻകൊല്ലി (51), വെളളമുണ്ട (33), തൊണ്ടർനാട് സ്വദേശികൾ (24,29), മേപ്പാടി സ്വദേശികൾ (34,31 ), ചീരാൽ (27), പുൽപ്പള്ളി (32),കുഞ്ഞോം (21), അമ്പലവയൽ (28),മാനന്തവാടി (65), പനമരം(30), കൽപ്പറ്റ സ്വദേശി(37) എന്നിവരാണ് വെള്ളിയാഴ്ച്ച രോഗമുക്തരായത്.
പുതുതായി നിരീക്ഷണത്തിലായത് 173 പേർ
158 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി
നിരീക്ഷണത്തിലുള്ളത് ആകെ 2596 പേർ
285 പേർ ആശുപത്രി നിരീക്ഷണത്തിൽ
പരിശോധനയ്ക്കയച്ചത് 18792 സാമ്പിളുകൾ
17694 പേരുടെ ഫലം ലഭിച്ചു
17027 നെഗറ്റീവും 500 പോസിറ്റീവും
കണ്ടെയ്ൻമെന്റ് സോണുകൾ
നെന്മേനി പഞ്ചായത്തിലെ ഒന്നാം വാർഡു കൂടി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. 3, 4 വാർഡുകൾ കണ്ടെയ്ൻമെന്റായി തുടരും.
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുഴയ്ക്കൽ പ്രദേശത്ത് ശനിയാഴ്ച രാവിലെ 9 മുതൽ 6 വരെയും കുഴിവയൽ പ്രദേശത്ത് ആഗസ്റ്റ് മൂന്നിന് (തിങ്കൾ) രാവിലെ 9 മുതൽ 6 വരെയും പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിണങ്ങോട് പുഴക്കൽ, നെടുങ്ങോട്, അമ്പിലേരി, മണിയങ്കോട് പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
അറിയിപ്പ്
പടിഞ്ഞാറത്തറ സബ് സ്റ്റേഷനിൽ നിന്നും ഡാം റോഡിലൂടെ കാപ്പിക്കളം ജംഗ്ഷനിലേക്ക് വലിച്ചിരിക്കുന്ന പുതിയ 11 കെ.വി ലൈൻ ചാർജ് ചെയ്തിരിക്കുകയാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.