കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ റോഡുകൾ നവീകരിക്കാൻ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നേരത്തേ അനുവദിച്ച 7 കോടിയ്ക്ക് പുറമേയാണ് ഇതെന്ന് പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. സാങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.
റോഡുകൾ ഇവയൊക്കെ
(തുക ലക്ഷത്തിൽ)
കുന്ദമംഗലം പഞ്ചായത്ത്
പുല്ലൂർ -മണ്ണത്താഴം -10
ചെറാത്ത് -പുളിക്കൽ- 10
മൂത്തോനത്ത്താഴം -പാലോറക്കുന്ന് -10
ചാത്തമംഗലം പഞ്ചായത്ത്
മുണ്ടോട്ട് -കല്ലുമ്പുറം- 10
കരിയാത്തൻകുന്ന്-കുട്ടിച്ചാത്തൻമാക്കം-10
തേവർവട്ടം-വായോളിപറമ്പ്-10
തെക്കുമ്പുറം- താമരത്ത്-10
മാവൂർ പഞ്ചായത്ത്
മഞ്ഞൊടി-ചാലിപ്പാടം-20
മാവൂർ- പൈപ്പ് ലൈൻ-20
ഊർക്കടവ്-പുതിയേടത്ത്താഴം -10
വലവീട്ടിൽ താഴം- കുന്നത്തടായി-10
പെരുവയൽ പഞ്ചായത്ത്
പുതുക്കുടിമുക്ക്- കല്ലിടുമ്പിൽതാഴം-10
ശാന്തിച്ചിറ മുണ്ടോട്ട് വയൽ-കുരിക്കത്തൂർ-10
പെരുമണ്ണ പഞ്ചായത്ത്
കളപ്പുനനിലം- പൂവ്വാട്ടുപറമ്പ്-10
പടിഞ്ഞാറെക്കര അംഗൻവാടി-10
തയ്യിൽത്താഴം- കക്കേറ്റിങ്ങര തവിട്ട് ചുരക്കുന്ന്-10
ഒളവണ്ണ പഞ്ചായത്ത്
നൂഞ്ഞിയിൽ തലാഞ്ചേരി-10
കുറുപ്പംവീട്ടിൽ-10
പാലാഴിമഠം മഹാ വിഷ്ണു ക്ഷേത്രം-10