ഫറോക്ക്: ഫറോക്ക് നഗരസഭയിൽ ​കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് വ്യാപാരം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ഉദ്യോഗസ്ഥർ നടപടിയെടുത്തു. കടലുണ്ടി റോഡിലെ പച്ചക്കറിക്കട, ബാങ്ക് മാൾ കെട്ടിടത്തിലെ ചപ്പാത്തിക്കമ്പനി എന്നിവയിൽ നിന്ന് പിഴയീടാക്കി. പ്രോട്ടോകോൾ ലംഘിച്ചതിന് പൊലീസ് കേസെടുത്ത അമ്പലങ്ങാടിയിലെ പോപ്പുലർ മിൽക്ക് പാർലർ നഗരസഭ അടച്ചു പൂട്ടി. പറക്കോട്ട് സ്റ്റേഷനറി, കെ.എസ്. സുപ്രിം പെല്ലറ്റ്സ് എന്നിവക്കെതിരെയും നടപടി സ്വീകരിച്ചു. പരിശോധനയിൽ സെക്രട്ടറി ഡി.വി​.​ സനൽകുമാർ, ഹെൽത്ത് ഉദ്യോഗസ്ഥരായ കെ.എം സജി, സി. സജീഷ്, ഹരീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.