പുൽപ്പള്ളി: ജാതിക്കായയ്ക്ക് ഈ സീസണിലും വിലയിടിവ്. ഉത്പാദനവും കുത്തനെയിടിഞ്ഞു. ഇതോടെ കർഷകർ ദുരിതത്തിലായി. വയനാട്ടിൽ ജാതി കൃഷി ചെയ്യുന്ന കർഷകർ കുറവാണ്. മുമ്പ് ഉയർന്ന വില വന്നപ്പോൾ കർഷകർ ജാതി കൃഷി ചെയ്തി​രുന്നു.
കഴിഞ്ഞ വർഷം ഒരു കിലോഗ്രാം ജാതിപത്രിക്ക് 1500 രൂപ വരെ വില ലഭിച്ചിരുന്നു. ഇത്തവണ അത് 1000 രൂപയായി കുറഞ്ഞു. ജാതിക്കായയ്ക്ക് 200 രൂപ വരെ വില ലഭിച്ചത് 150 രൂപ ആയി താഴ്ന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന വിലയാണ് ഇപ്പോൾ ജാതിക്ക്. ഉത്പാദനവും കുത്തനെ കുറഞ്ഞു. ജലസേചനം കൂടുതലായി വേണ്ട കൃഷിയാണ് ജാതി. മുമ്പ് ഉയർന്ന വില ഉണ്ടായിരുന്ന സമയത്താണ് വയനാട്ടിലടക്കം കർഷകർ ഈ കൃഷിയിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞ 15 വർഷത്തോളമായി ഈ രംഗത്തുള്ള കർഷകനാണ് മുള്ളൻകൊല്ലിയിലെ കളപ്പുരയിൽ ഷാജൻ. മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പാദനം നാലിലൊന്നായി കുറഞ്ഞതായും അദ്ദേഹം പറയുന്നു.


( ഫോട്ടൊ- )