കൊടിയത്തൂർ: സുഭിക്ഷകേരളം പദ്ധതിയിൽ രണ്ടര ഏക്കർ തരിശുഭൂമിയിൽ ജൈവ പച്ചക്കറി കൃഷിയുമായി ചെറുംതോട് കർഷക കൂട്ടായ്മ. പഞ്ചായത്തിൽ നാലാം വാർഡിലെ ഗോതമ്പ് റോഡ് ചെറുംതോടിലാണ് കുടിയേറ്റ കർഷകൻ സ്‌കറിയയും യുവ കർഷകരായ ശശി, ബഷീർ എലിയങ്ങോട്ട് എന്നിവരും തരിശായി കിടന്ന സ്ഥലത്ത് പൊന്ന് വിളയിച്ചത് . ലോക് ഡൌൺ കാലത്ത് സമയം പൂർണമായും കൃഷിയ്ക്കായി ഉപയോഗിക്കുകയായിരുന്നു ഇവർ. പന്നിക്കോട് കൃഷി ഭവന്റെ നിർദ്ദേശങ്ങളനുസരിച്ചാണ് കൃഷി നടത്തിയത്.
വിളവെടു്പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, മെമ്പർ കബീർ കണിയാത്ത്, കൃഷി ഓഫീസർ ഫെബിത എന്നിവർ സംബന്ധിച്ചു.