ചുള്ളിയോട്: മാടക്കരയിൽ വീട് കുത്തിതുറന്ന് ഒരുലക്ഷത്തി തൊണ്ണൂറ്റിനാലായിരം രൂപ കവർന്നു. മാടക്കര വിളയാനിക്കൽ വി.പി.എൽദോയുടെ വീട്ടിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ ഡൈനിംഗ് ഹാളിന്റെ വാതിലും പൊളിച്ചാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. മോഷണം നടക്കുന്ന സമയത്ത് കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മോഷണം അറിഞ്ഞില്ല. നൂൽപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധനും സ്ഥലത്തെത്തി പരിശോധന നടത്തി.