പേരാമ്പ്ര: കൂത്താളി ജില്ലാ കൃഷിഫാമിൽ പത്തു വർഷമായി ജോലി ചെയ്യുന്ന 68 കാഷ്വൽ തൊഴിലാളികൾക്കും തൊഴിൽ നൽകാൻ ധാരണയായി. കൊവിഡ് പശ്ചാത്തലത്തിൽ ഫാം കൗൺസിൽ (ഡി.എ.എഫ്) യോഗം ഓൺലൈനായി ചേർന്ന് തീരുമാനം തൊഴിലാളികളെ അറിയിച്ചു. സർക്കാർ ഉത്തരവുണ്ടായിട്ടും ജോലി നിഷേധിച്ച നിലപാടിനെതിരെ എ.ഐ.ടി.യു.സി, സി.ഐ.ടി.യു നേതൃത്വത്തിൽ സമരം നടന്നിരുന്നു. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും കൃഷി മന്ത്രി സുനിൽ കുമാറും നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്. ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലൻ, കൃഷി വകുപ്പ് ​ അഡിഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഫാം സൂപ്രണ്ട്, പി. നാരായണൻ, പി.കെ സുരേഷ്, ജോഷിബ എന്നിവർ പങ്കെടുത്തു.