online
വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസ്

കോഴിക്കോട്: കൊവിഡ് വ്യാപന കാലത്ത് കടകളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകളിലും വന്നു പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഇനി എളുപ്പം. ജില്ലാ ഭരണകൂടം കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ കൂട്ടിചേർത്ത 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസിൽ' രജിസ്റ്റർ ചെയ്താൽ ഒരു ക്യു ആർ കോഡ് സ്‌കാനിംഗിലൂടെ സ്ഥാപനങ്ങളിലെത്തുന്നവരുടെ പേരും ഫോൺ നമ്പറും നിമിഷങ്ങൾക്കകം രേഖപ്പെടുത്താൻ കഴിയും. ഇവർ ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് പോസിറ്റീവായാൽ, സമ്പർക്കത്തിൽപ്പെട്ടവരെ വളരെ പെട്ടെന്ന് കണ്ടുപിടിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സഹായമാകും. 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസ്' വ്യാഴാഴ്ച പോർട്ടലിൽ സജ്ജമായി.

കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ഡിജിറ്റലാക്കിയ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് 19 ജാഗ്രതാ പോർട്ടൽ സംസ്ഥാനം ഏറ്റടുത്തിരുന്നു. ജില്ലയിലേക്ക് വരുന്നവരെ കുറിച്ചുള്ള വിവര ശേഖരണവും ആരോഗ്യനില വിലയിരുത്തലുമായിരുന്നു ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇത് വിജയിച്ചതോടെ സംസ്ഥാന തലത്തിലും ഏറ്റെടുത്തു. പിന്നീട് ചരക്കു-യാത്രാ വാഹനങ്ങളുടെ പാസുകൾ, അന്തർജില്ലാ യാത്രകൾക്കുള്ള പാസുകൾ തുടങ്ങിയ സേവനങ്ങൾ നൽകിയ പോർട്ടൽ വിവിധ സമയങ്ങളിൽ അപ്‌ഡേഷൻ നടത്തി ഇപ്പോൾ നിരവധി സേവനങ്ങളാണ് നൽകുന്നത്.

പ്രവർത്തന രീതി

1. സ്ഥാപനങ്ങൾ 'വിസിറ്റേഴ്‌സ് രജിസ്റ്റർ സർവീസി'ൽ രജിസ്റ്റർ ചെയ്യുക

(യുസർനെയിമും പാസ് വേർഡും ലഭിക്കും)

2. ക്യു ആർ കോഡ് ഡൗൺലോഡ് ചെയ്യുക

(പ്രിന്റ് ചെയ്ത് സ്ഥാപനങ്ങളിൽ വെക്കാം)

3. ഉപഭോക്താക്കൾ മൊബൈൽ ഫോൺ വഴി ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുക

4. ഉപഭോക്താക്കളുടെ വിവരങ്ങൾ കൊവിഡ് ജാഗ്രതാ പോർട്ടലിലേക്ക്