lathika
കുന്നുമ്മൽ പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള കട്ടിലുകൾ കെ.കെ. ലതിക പ്രസിഡന്റ് കെ.ടി.രാജന് കൈമാറുന്നു

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സഹായ പ്രവാഹം. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമാണ് സഹായവുമായെത്തിയത്. കെ.കെ ലതിക രണ്ട് കട്ടിലുകൾ,​ കുന്നുമ്മൽ ബ്ലോക്ക് വനിതാ സഹകരണ സംഘം 50 ബെഡ്ഷീറ്റിനുള്ള തുക,​ പതിനൊന്നാം വാർഡ് കുടുംബശ്രീയുടെ സംഭാവന എന്നിവ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് കൈമാറി.