ബാലുശ്ശേരി: കീഴരിയൂർ സ്വദേശി എൻ.എം. ശ്രീധരന്റെ എസ്.ബി. ട്രേഡേഴ്സിൽ നിന്നും നാല് ചാക്ക് കുരുമുളക് മോഷ്ടിച്ചവരെ പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി പി.ആർ. രഘുത്തമൻ,​ പ്രസിഡന്റ് സി.എം. സന്തോഷ്, പറമ്പിന്റെ മുകൾ യൂണിറ്റ് പ്രസിഡന്റ് ഹമീദ് ചക്കോത്ത് എന്നിവർ സംസാരിച്ചു.