പേരാമ്പ്ര: കനത്ത മഴയിൽ കുറ്റ്യാടിപ്പുഴ തുരുത്തിൽ കുടുങ്ങിയ മൂന്ന് പേരെ പേരാമ്പ്ര അഗ്നിശമന സേന രക്ഷിച്ചു. ചങ്ങരോത്ത് മേമണ്ണിൽ ജെയ്‌സൺ (25), കല്ലോട് കൊളോറച്ചാലിൽ വിഷ്ണു (26), ആഷിഖ് (25) എന്നിവരാണ് തുരുത്തിൽപെട്ടത്. ചങ്ങരോത്ത് പഞ്ചായത്തിലെ ചവറംമൂഴി കുരിശുപള്ളിക്ക് സമീപമാണ് സംഭവം. പുഴയിൽ വെള്ളം ഉയർന്നതോടെ രക്ഷപ്പെടാൻ തുരുത്തിലെ മരത്തിൽ കയറി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി വടം കെട്ടിയാണ് മൂവരെയും രക്ഷിച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ. പി .ബിജു, കെ.പി .സന്ദീപ് ദാസ്, കെ.എം .ഷിജു, എം.പി .അനൂപ്, ആർ.ജിഷ്ണു, ഐ.ബി .രാഗിൻ, എസ്.കെ .സുധീഷ്, ഐ. ബിനീഷ്, എൻ.വിജയൻ, എ.സി അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.