ചേളന്നൂർ: പൊരുമ്പൊയിലിലെ വാടക കെട്ടിടത്തിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന വെറ്റിനറി സബ് സെന്റർ ഒഴിപ്പിക്കാൻ ഉടമ നോട്ടീസ് നൽകിയതോടെ ചേളന്നൂരുകാർ ആശങ്കയിൽ. പകരം സംവിധാനം ഒരുക്കുന്നതിലെ മെല്ലെപ്പോക്കാണ് നൂറ് കണക്കിന് ക്ഷീര കർഷകരെ വലയ്ക്കുന്നത്. അമ്പലപ്പാട് ക്ഷീര സംഘം കെട്ടിടം ഉൾപ്പെടെ പരിശോധിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നിരുന്നില്ല. നേരത്തെ നാളികേര കമ്പനി പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്ത് അധികൃതർ കെട്ടിടം അനുവദിക്കാനുള്ള നടപടി ആരംഭിച്ചതായി ചേളന്നൂർ വെറ്റിനറി മെഡിക്കൽ ഓഫീസർ ഡോ. സ്മിത മോൾ പറഞ്ഞു.