മുക്കം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ തിരുവമ്പാടി മണ്ഡലത്തിലെ മൂന്നു പ്രവൃത്തികൾക്ക് 2.25 കോടി രൂപ അനുവദിച്ചതായി ജോർജ് എം. തോമസ് എം.എൽ.എ അറിയിച്ചു. നേരത്തെ അനുവദിച്ച 9.78 കോടി രൂപയ്ക്ക് പുറമേയാണിത്. തിരുവമ്പാടി പഞ്ചായത്തിലെ മൃഗാശുപത്രി - നാൽപതുമേനി റോഡ് നിർമ്മാണത്തിന് ഒരു കോടി രൂപ, കോടഞ്ചേരി പഞ്ചായത്തിലെ പറപ്പറ്റ പാലം നിർമ്മാണത്തിന് ഒരു കോടി രൂപ, ചെമ്പുകടവ് -ചാമുണ്ടി റോഡ് നിർമ്മാണത്തിന് 25 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇപ്പോൾ അനുവദിച്ചത്. സങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ.അറിയിച്ചു.