കോഴിക്കോട്: പന്തീരാങ്കാവിൽ 147 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 2 പേർ പോസിറ്റീവായി. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ ഉൾപ്പെടുത്തിയ പരിശാധന ഒളവണ്ണ സി.ഒ.ഇ ഡോ.അമൃതയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടെസ്റ്റ് നടത്തിയത്. മെട്രോ ആശുപത്രിയിലെ ജീവനക്കാരിയ്ക്കും ഭർത്താവിനുമാണ് ഫലം പോസിറ്റീവായത്.