കോഴിക്കോട്: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ തുടങ്ങി പൊതുജനങ്ങൾക്ക് പ്രവേശനമുളള സ്ഥലങ്ങളിൽ കൊവിഡ് -19 ജാഗ്രതാ പോർട്ടലിലൂടെയുള്ള വിസിറ്റേഴ്സ് രജിസ്റ്റർ നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. തദ്ദേശഭരണ സ്ഥാപനങ്ങളും വാർഡ്, വില്ലേജ് സ്ക്വാഡ്, പൊലീസ് എന്നിവർ ഇക്കാര്യം ഉറപ്പുവരുത്തി ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടർ അറിയിച്ചു.