പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരി പാറക്കടവിൽ അദ്ധ്യാപകന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. പാറക്കടവ് അരിയന്താരി ക്ഷേത്രത്തിന് സമീപം ചെറുവലത്ത് പ്രതീഷിന്റെ വീടിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറുകളുമാണ് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം. ചില്ലുകൾ തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ അക്രമികൾ സ്ഥലം വിട്ടു. പ്രതീഷും മകളും കിടന്ന മുറിയിലാണ് ജനൽചില്ലുകളും കല്ലുകളും പതിച്ചത്. സബ് ഇൻസ്പെക്ടർ സജു അഗസ്റ്റിന്റെ നേതൃത്വത്തിൽ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി.