കൊയിലാണ്ടി: ചികിത്സയിലിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം അശ്വനി ആശുപത്രി അടച്ചു. നഗരസഭയിലെ 41ാം വാർഡിൽ താമസിക്കുന്നയാളാണ് പനിക്ക് അശ്വനി ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗശമനമില്ലാത്തതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മേപ്പയൂരിൽ കൊവിഡ് സ്ഥിരീകരിച്ചയാൾ കൊല്ലത്തെ ഫോൺ റീ ചാർജ് കടയിൽ എത്തിയതിനാൽ കടയും അടച്ചു . രണ്ടിടങ്ങളിലും നിരവധി പേർ സമ്പർക്കത്തിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം . നഗരസഭയിലെ 41ാം വാർഡിൽ കൊവിഡ് പരിശോധന ഉടൻ നടത്തുമെന്ന് വാർഡ് കൗൺസിലർ എസ്. സുരേഷ് അറിയിച്ചു.